കാസര്‍ഗോഡ് : ( www.truevisionnews.com ) കാസര്‍ഗോഡ് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം.

കാര്‍ യാത്രികരായ രണ്ടുകുട്ടികളാണ് മരിച്ചത്. നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്.
ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
#KSRTC #bus #car #collide #accident #tragicend #two #children
